ഹജ്ജ് തീര്‍ത്ഥാടനം ;സേവനത്തിനായി 4500ലേറെ സന്നദ്ധ പ്രവര്‍ത്തകര്‍ തയ്യാര്‍
തീര്‍ത്ഥാടകരെ സ്വീകരിക്കുവാനും പൊതുസൗകര്യങ്ങളും നഗരസഭാ കേന്ദ്രങ്ങളും സജ്ജമാക്കുവാനുമുള്ള പ്രവര്‍ത്തനങ്ങളിലും സന്നദ്ധ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പാക്കും
വിവിധ പ്രാദേശിക ഭരണകൂടങ്ങളുമായി സഹകരിച്ചുകൊണ്ടാണ് തീര്‍ത്ഥാടകരുടെ സേവനങ്ങള്‍ക്കായി സന്നദ്ധ പ്രവര്‍ത്തകരെ വിന്യസിക്കുന്നത്.
സൗദിയില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് 4500-ല്‍ അധികം പുരുഷ, വനിതാ സന്നദ്ധ പ്രവര്‍ത്തകരെ സജ്ജമാക്കിയതായി നഗരസഭ, ഭവന കാര്യ മന്ത്രാലയം വ്യക്തമാക്കി. വിവിധ പ്രാദേശിക ഭരണകൂടങ്ങളുമായി സഹകരിച്ചുകൊണ്ടാണ് തീര്‍ത്ഥാടകരുടെ സേവനങ്ങള്‍ക്കായി സന്നദ്ധ പ്രവര്‍ത്തകരെ വിന്യസിക്കുന്നത്.
നഗര സഭയുടെ സന്നദ്ധസേവന സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുവാനും ഹജ്ജുമായി ബന്ധപ്പെട്ട നഗരസഭാ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാനും ലക്ഷ്യമിട്ടുകൊണ്ടാണ് കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെ വിന്യസിക്കുന്നത്. വരും ദിവസങ്ങളില്‍ ഇവരുടെ എണ്ണം 20,000ത്തോളമായി ഉയര്‍ത്തുവാനും മന്ത്രാലയം ലക്ഷ്യമിടുന്നു.
കര വഴിയും വിമാന മാര്‍ഗവും രാജ്യത്തേക്ക് പ്രവേശിക്കുന്ന തീര്‍ത്ഥാടകരെ സ്വീകരിക്കുവാനും പൊതുസൗകര്യങ്ങളും നഗരസഭാ കേന്ദ്രങ്ങളും സജ്ജമാക്കുവാനുമുള്ള പ്രവര്‍ത്തനങ്ങളിലും സന്നദ്ധ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പാക്കും. ഇതോടോപ്പം ഹജ് കേന്ദ്രങ്ങളിലെ വിവിധ സേവന പ്രവര്‍ത്തനങ്ങളിലും മടക്കയാത്രാ ഘട്ടങ്ങളിലും തീര്‍ത്ഥാടകരുടെ സഹായത്തിനായി സന്നദ്ധ പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടായിരിക്കും.