ഹജ്ജ് 2026; കേരളത്തിൽ നിന്ന് ആദ്യ വിമാനം ഏപ്രിൽ 30ന്
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ആദ്യ തീർഥാടകരെയും വഹിച്ചുള്ള വിമാനം ഏപ്രിൽ 30ന് പകൽ 2.10ന് കൊച്ചിയിൽ നിന്ന് പുറപ്പെടും.സൗദി സമയം വൈകീട്ട് 5.30ന് ജിദ്ദയിൽ എത്തും. ഫ്ലൈനാസ് എയർലൈൻസാണ് സർവീസ് നടത്തുന്നത്.
Updated: Mar 18, 2026, 10:20 IST
കണ്ണൂരിൽ നിന്ന് 4260 പേരും കോഴിക്കോട് വിമാനത്താവളം വഴി 920 പേരും യാത്ര ചെയ്യും
കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ആദ്യ തീർഥാടകരെയും വഹിച്ചുള്ള വിമാനം ഏപ്രിൽ 30ന് പകൽ 2.10ന് കൊച്ചിയിൽ നിന്ന് പുറപ്പെടും.സൗദി സമയം വൈകീട്ട് 5.30ന് ജിദ്ദയിൽ എത്തും. ഫ്ലൈനാസ് എയർലൈൻസാണ് സർവീസ് നടത്തുന്നത്.
കണ്ണൂരിൽ നിന്ന് 4260 പേരും കോഴിക്കോട് വിമാനത്താവളം വഴി 920 പേരും യാത്ര ചെയ്യും.കണ്ണൂരിൽ നിന്ന് മേയ് അഞ്ചിനും കോഴിക്കോടുനിന്ന് മേയ് 15നും ഹജ്‌ജ് വിമാന സർവീസുകൾ ആരംഭിക്കും. ഓരോ തീർഥാടകർക്കുമുള്ള യാത്രാ ഷെഡ്യൂൾ ഹജ്‌ജ് കമ്മിറ്റി അധികൃതർ അറിയിക്കും. യാത്രാച്ചിലവ് വൈകാതെ പ്രഖ്യാപിക്കും