ദുബായില്‍ സ്വര്‍ണവില കുതിക്കുന്നു
ദുബായില്‍ സ്വര്‍ണവില കുതിക്കുന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ ഗ്രാമിന് 5 ദിര്‍ഹമാണ് ഇന്ന് വര്‍ധിച്ചത്. യുഎഇയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 492.75 ദിര്‍ഹമാണ് വില.
Updated: Jul 27, 2026, 13:56 IST
യുഎഇയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 492.75 ദിര്‍ഹമാണ് വില.
ദുബായില്‍ സ്വര്‍ണവില കുതിക്കുന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ ഗ്രാമിന് 5 ദിര്‍ഹമാണ് ഇന്ന് വര്‍ധിച്ചത്. യുഎഇയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 492.75 ദിര്‍ഹമാണ് വില. ഇന്നലെ അത് 488.50 ദിര്‍ഹമായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് 456.25 ദിര്‍ഹമാണ്. ഇന്നലെ 452.25 ദിര്‍ഹമായിരുന്നു വില. ജൂലൈയില്‍ ആദ്യം രേഖപ്പെടുത്തിയ റെക്കോര്‍ഡ് വിലയിലേക്കുള്ള തിരിച്ചുപോക്കാണ് സ്വര്‍ണത്തിന്റെ കാര്യത്തില്‍ കാണുന്നത്.
സ്വര്‍ണത്തിന്റെ വിലയില്‍ ഈ മാസം വലിയ തരത്തിലുള്ള ഏറ്റക്കുറച്ചിലുകളുണ്ടായിരുന്നു. മാസം തുടക്കത്തില്‍ 24 കാരറ്റ് സ്വര്‍ണത്തിന് 489.75 ദിര്‍ഹമായിരുന്നു വില. ആദ്യ ആഴ്ചയില്‍ വില 500 ദിര്‍ഹത്തിന് മുകളിലെത്തിയിരുന്നു. ജൂലൈ നാലിനും അഞ്ചിനും 503 ദിര്‍ഹമായിരുന്നു വില. ഇതേ സമയത്ത് 22 കാരറ്റ് സ്വര്‍ണത്തിന് 466 ദിര്‍ഹമായിരുന്നു വില.