ഹോര്‍മൂസില്‍ നിന്ന് ഇറാന്‍ പണം ഈടാക്കുന്നതിനിനെതിരെ ജിസിസി രാജ്യങ്ങളുടെ കൂട്ടായ്മ
മേഖലയുടെ സുരക്ഷയില്‍ ഇളവ് പാടില്ലെന്നും ഏതെങ്കിലും ഒരു അംഗത്തിന് എതിരായ ആക്രമണം മേഖലയ്ക്കാതെ എതിരായ ആക്രമണമായി കണക്കാക്കണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
മേഖലയ്ക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംയുക്ത പദ്ധതികള്‍ വേഗത്തിലാക്കുകയാണ് ജിസിസി കൂട്ടായ്മ.
ഹോര്‍മൂസില്‍ നിന്ന് ഇറാന്‍ പണം ഈടാക്കുന്നതിനിനെതിരെ ജിസിസി രാജ്യങ്ങളുടെ കൂട്ടായ്മ. ഹോര്‍മൂസ് അടച്ചതിനെ അപലപിച്ച കൂട്ടായ്മ, യുദ്ധത്തിന് മുന്‍പുണ്ടായിരുന്ന സ്ഥിതി ഹോര്‍മൂസില്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. മേഖലയ്ക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംയുക്ത പദ്ധതികള്‍ വേഗത്തിലാക്കുകയാണ് ജിസിസി കൂട്ടായ്മ.
ജിസിസി രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ജിസിസി റെയില്‍ പദ്ധതി, ജിസിസി വൈദ്യുതി ശൃംഖല, ജിസിസി ഓയില്‍ ആന്‍ഡ് ഗ്യാസ് പൈപ്പ് ലൈന്‍, ജിസിസി മേഖലയിലാകെ എത്തുന്ന ശുദ്ധജല നെറ്റ്വര്‍ക്ക്, ബലിസ്റ്റിക് മിസൈലുകള്‍ക്ക് എതിരെ മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം എന്നിവയാണ് ഇത്. ഇവയുടെയെല്ലാം തന്ത്രപ്രധാന കരുതല്‍ ശേഖരത്തെക്കുറിച്ച് പഠനം നടത്താനും ചര്‍ച്ചയുണ്ടായി. മേഖലയുടെ സുരക്ഷയില്‍ ഇളവ് പാടില്ലെന്നും ഏതെങ്കിലും ഒരു അംഗത്തിന് എതിരായ ആക്രമണം മേഖലയ്ക്കാതെ എതിരായ ആക്രമണമായി കണക്കാക്കണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.