വിനോദസഞ്ചാര രംഗത്ത് അഭൂതപൂര്‍വ്വമായ വളര്‍ച്ച രേഖപ്പെടുത്തി ജിസിസി രാജ്യങ്ങള്‍


ഗള്‍ഫ് രാജ്യങ്ങളുടെ ആകെ ജിഡിപി 11.4 ശതമാനവും നിലവില്‍ ടൂറിസം മേഖലയുടെ സംഭാവനയാണ്.

 

ആഗോള ശരാശരിയായ 10.3 ശതമാനത്തേക്കാള്‍ ഉയര്‍ന്ന നിരക്കാണിത്.

ഗള്‍ഫ് മേഖലയില്‍ വിനോദസഞ്ചാര രംഗത്ത് അഭൂതപൂര്‍വ്വമായ വളര്‍ച്ച രേഖപ്പെടുത്തി ജിസിസി രാജ്യങ്ങള്‍. കഴിഞ്ഞ വര്‍ഷം 7.5 കോടി വിനോദസഞ്ചാരികളെ സ്വീകരിച്ച ഗള്‍ഫ് മേഖലയിലെ ആകെ ടൂറിസം വരുമാനം 254 ബില്ല്യണ്‍ ഡോളറിലിലെത്തി. പ്രതിസന്ധികള്‍ക്കിടയില്‍ ജിസിസി രാജ്യങ്ങള്‍ തമ്മിലുള്ള ഉയര്‍ന്ന സഹകരണവും ഏകോപനവുമാണ് ടൂറിസം മേഖലയെ മുന്നോട്ട് നയിച്ചത്.


ഗള്‍ഫ് രാജ്യങ്ങളുടെ ആകെ ജിഡിപി 11.4 ശതമാനവും നിലവില്‍ ടൂറിസം മേഖലയുടെ സംഭാവനയാണ്. ആഗോള ശരാശരിയായ 10.3 ശതമാനത്തേക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. കേവലം വിനോദസഞ്ചാര പദ്ധതികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ വ്യോമയാനം, അടിസ്ഥാന സൗകര്യങ്ങള്‍, ഹോസ്പിറ്റാലിറ്റി, സാങ്കേതികവിദ്യ എന്നിവയെ ഏകോപിപ്പിച്ച് സമഗ്രമായ ഒരു ടൂറിസം നിക്ഷേപ മേഖല കെട്ടിപ്പടുക്കാനാണ് ജിസിസി ലക്ഷ്യമിടുന്നത്.