പുതുവർഷത്തില്‍ യുഎഇയില്‍ ഇന്ധനവില കുറച്ചു

പുതുവർഷത്തില്‍ യുഎഇയിലെ വാഹന ഉടമകള്‍ക്ക് ആശ്വാസമായി ഇന്ധനവില കുറച്ചു. ജനുവരി മാസത്തേക്കുള്ള പുതുക്കിയ ഇന്ധന നിരക്കുകള്‍ യുഎഇ ഇന്ധന വില നിർണയ സമിതി ബുധനാഴ്ച പ്രഖ്യാപിച്ചു

 

ഡിസംബറില്‍ ഇന്ധന വില വർധിപ്പിച്ചിരുന്നെങ്കിലും ജനുവരി ഒന്നു മുതല്‍ നിരക്കുകള്‍ ഗണ്യമായി കുറയും.

പുതുവർഷത്തില്‍ യുഎഇയിലെ വാഹന ഉടമകള്‍ക്ക് ആശ്വാസമായി ഇന്ധനവില കുറച്ചു. ജനുവരി മാസത്തേക്കുള്ള പുതുക്കിയ ഇന്ധന നിരക്കുകള്‍ യുഎഇ ഇന്ധന വില നിർണയ സമിതി ബുധനാഴ്ച പ്രഖ്യാപിച്ചു.ഡിസംബറില്‍ ഇന്ധന വില വർധിപ്പിച്ചിരുന്നെങ്കിലും ജനുവരി ഒന്നു മുതല്‍ നിരക്കുകള്‍ ഗണ്യമായി കുറയും.

സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.53 ദിർഹമാണ് പുതിയ വില. ഡിസംബറില്‍ ഇത് 2.70 ദിർഹമായിരുന്നു. ലിറ്ററിന് 17 ഫില്‍സിന്റെ കുറവ്. സ്പെഷല്‍ 95 പെട്രോളിന്‍റെ വില 2.58 ദിർഹത്തില്‍ നിന്ന് 2.42 ദിർഹമായി കുറഞ്ഞു(16 ഫില്‍സ്). ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.34 ദിർഹമാണ് പുതുക്കിയ നിരക്ക്. ഡിസംബറില്‍ 2.51 ദിർഹമായിരുന്നു ഇതിന്റെ വില. 17 ഫില്‍സിന്റെ കുറവ് രേഖപ്പെടുത്തി.

ഡീസല്‍ ലിറ്ററിന് 2.85 ദിർഹം ആയിരുന്നു കഴിഞ്ഞ മാസം. ജനുവരി മുതല്‍ 2.55 ദിർഹം ആക്കി. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായാണ് യുഎഇയില്‍ ഓരോ മാസവും ഇന്ധനവില നിശ്ചയിക്കുന്നത്. 2026-ലെ ആദ്യ മാസത്തെ ഈ വിലക്കുറവ് സാധാരണക്കാർക്കും ചരക്ക് ഗതാഗത മേഖലയ്ക്കും വലിയ ആശ്വാസമാകും