രാജ്യത്ത് വിമാന ഇന്ധനവില കുറച്ചു
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കുതിച്ച് ഉയര്‍ന്നിരുന്ന വിമാന ഇന്ധനവില കുറച്ചു. എവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ (എടിഎഫ്) വിലയിലാണ് അഞ്ച് രൂപയുടെ കുറവ് വന്നിരിക്കുന്നത്. ഇതോടെ എടിഎഫിന്റെ വില ലിറ്ററിന് 110 രൂപയായി. ആഭ്യന്തര വിമാനങ്ങള്‍ക്ക് മാത്രമാണ് വില കുറവ് ബാധകമാവുക. പ്രതിസന്ധകള്‍ക്ക് ശേഷം ഇതാദ്യമായാണ് എടിഎഫിന്റെ വില കുറയുന്നത്.
പ്രതിസന്ധകള്‍ക്ക് ശേഷം ഇതാദ്യമായാണ് എടിഎഫിന്റെ വില കുറയുന്നത്.
ന്യൂഡൽഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കുതിച്ച് ഉയര്‍ന്നിരുന്ന വിമാന ഇന്ധനവില കുറച്ചു. എവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ (എടിഎഫ്) വിലയിലാണ് അഞ്ച് രൂപയുടെ കുറവ് വന്നിരിക്കുന്നത്. ഇതോടെ എടിഎഫിന്റെ വില ലിറ്ററിന് 110 രൂപയായി. ആഭ്യന്തര വിമാനങ്ങള്‍ക്ക് മാത്രമാണ് വില കുറവ് ബാധകമാവുക. പ്രതിസന്ധകള്‍ക്ക് ശേഷം ഇതാദ്യമായാണ് എടിഎഫിന്റെ വില കുറയുന്നത്.
ആഗോള എണ്ണവിലയില്‍ ഇടിവ് തുടരുന്നതിനിടെ, ഡീസലിന്റെയും എവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെയും (എടിഎഫ്) കയറ്റുമതിക്കുള്ള വിന്‍ഡ്ഫോള്‍ നികുതി കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന് കയറ്റുമതി നികുതി ലിറ്ററിന് 12.50 രൂപയില്‍ നിന്ന് 7.50 ആയാണ് കുറച്ചത്.
ഒരു ബാരലിന് 126 ഡോളറിന് മുകളിലായിരുന്ന ആഗോള ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയില്‍ ആശ്വാസമുണ്ടായതും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സാധാരണ നിലയിലായതുമാണ് വിതരണ തടസ്സത്തെക്കുറിച്ചുള്ള ആശങ്കകള്‍ കുറയാന്‍ കാരണമായത്. സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍ പ്രകാരം, ഈ വര്‍ഷം ബ്രെന്റ് ക്രൂഡ് ഓയില്‍ ശരാശരി ഒരു ബാരലിന് 84.50 ഡോളര്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷ.