യുഎഇയില്‍ ഇന്ധനവില കുറഞ്ഞു

യുഎഇയില്‍ ഇന്ധനവില കുറഞ്ഞു. മൂന്ന് മാസത്തെ വിലവര്‍ദ്ധനവിന് ഒടുവിലാണ് വില കുറച്ചത്.സംഘര്‍ഷങ്ങളെത്തുടര്‍ന്ന് മാസങ്ങളിലായി ഇന്ധനവില ഉയര്‍ന്നു നില്‍ക്കുകയായിരുന്നു.

 

പുതിയ നിരക്കുകള്‍ പ്രകാരം സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 4.16 ദിര്‍ഹമായിരിക്കും വില.

ദുബായ്: യുഎഇയില്‍ ഇന്ധനവില കുറഞ്ഞു. മൂന്ന് മാസത്തെ വിലവര്‍ദ്ധനവിന് ഒടുവിലാണ് വില കുറച്ചത്.സംഘര്‍ഷങ്ങളെത്തുടര്‍ന്ന് മാസങ്ങളിലായി ഇന്ധനവില ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. ഫെബ്രുവരി 28-ന് പടിഞ്ഞാറന്‍ ഏഷ്യയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം യുഎഇയിലെ റീട്ടെയില്‍ ഇന്ധനവിലയില്‍ 60 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

പുതിയ നിരക്കുകള്‍ പ്രകാരം സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 4.16 ദിര്‍ഹമായിരിക്കും വില. ഒക്ടോബറില്‍ ഇത് 4.40 ദിര്‍ഹമായിരുന്നു. സ്പെഷ്യല്‍ 95 പെട്രോളിന് നിലവിലെ 4.28 ദിര്‍ഹത്തില്‍ നിന്ന് 4.04 ദിര്‍ഹമായും ഇ-പ്ലസ് 91 പെട്രോളിന് 4.21 ദിര്‍ഹത്തില്‍ നിന്ന് 3.97 ദിര്‍ഹമായും വില കുറഞ്ഞു. ഡീസല്‍ ലിറ്ററിന് 4.80 ദിര്‍ഹത്തില്‍ നിന്ന് 4.75 ദിര്‍ഹമായാണ് താഴ്ന്നത്