യുഎഇയില്‍ ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ചു ; പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി

ആഗോള ഊര്‍ജ വിപണിയിലെ മാറ്റം അനുസരിച്ചാണ് യുഎഇയിലെ പ്രതിമാസ ഇന്ധന വിലയില്‍ മാറ്റം വരുന്നത്.

 

സൂപ്പര് 98 പെട്രോളിന് ലിറ്ററിന് 4.40 ദിര്‍ഹമായി വില ഉയര്‍ന്നു.

യുഎഇയില്‍ ഒക്ടോബറിലേക്കുള്ള ഇന്ധന വില കുത്തനെ കൂട്ടി. സൂപ്പര്‍, സ്‌പെഷ്യല്‍, ഇ പ്ലസ് പെട്രോള്‍ ഇനങ്ങള്‍ക്കും ഡീസലിനും ഇന്ന് മുതല്‍ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ ഇന്ധന വില നിര്‍ണയ സമിതി .


സൂപ്പര് 98 പെട്രോളിന് ലിറ്ററിന് 4.40 ദിര്‍ഹമായി വില ഉയര്‍ന്നു. സെപ്തംബറില്‍ ഇത് 3.80 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 3.69 ദിര്‍ഹത്തില്‍ നിന്ന് 4.28 ദിര്‍ഹമായും ഇ പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.61 ദിര്‍ഹത്തില്‍ നിന്ന് 4.21 ദിര്‍ഹമായും വില വര്‍ദ്ധിച്ചിട്ടുണ്ട്. ഡീസല്‍ ലിറ്ററിന് സെപ്തംബറിലെ 4.30 ദിര്‍ഹത്തില്‍ നിന്ന് 4.80 ദിര്‍ഹമായാണ് ഉയര്‍ന്നത്.
ആഗോള ഊര്‍ജ വിപണിയിലെ മാറ്റം അനുസരിച്ചാണ് യുഎഇയിലെ പ്രതിമാസ ഇന്ധന വിലയില്‍ മാറ്റം വരുന്നത്.