സെപ്റ്റംബർ 1മുതൽ ബോർഡിംഗ് പാസിൽ ഇമിഗ്രേഷൻസ്റ്റാമ്പ് പതിപ്പിക്കുന്നത് നിർത്തലാക്കും
സെപ്റ്റംബര്‍ 1 മുതല്‍ വിദേശത്തേക്ക് യാത്ര ചെയ്യുന്നവരുടെ ബോര്‍ഡിംഗ് പാസില്‍ ഇമിഗ്രേഷന്‍ സ്റ്റാമ്പ് പതിപ്പിക്കുന്നത് നിര്‍ത്തലാക്കും
പ്രധാനമായി മനസ്സിലാക്കേണ്ട കാര്യം സ്റ്റാമ്പിംഗ് നിര്‍ത്തുന്നു എന്നത് ഇമിഗ്രേഷന്‍ പരിശോധന നിര്‍ത്തുന്നു എന്നല്ല. യാത്രക്കാരുടെ പാസ്പോര്‍ട്ട്, യാത്രാ രേഖകള്‍, ആവശ്യമായ മറ്റ് വിവരങ്ങള്‍ എന്നിവ പരിശോധിച്ച ശേഷമായിരിക്കും ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കുക
സെപ്റ്റംബര്‍ 1 മുതല്‍ വിദേശത്തേക്ക് യാത്ര ചെയ്യുന്നവരുടെ ബോര്‍ഡിംഗ് പാസില്‍ ഇമിഗ്രേഷന്‍ സ്റ്റാമ്പ് പതിപ്പിക്കുന്നത് നിര്‍ത്തലാക്കും.പുതിയ സംവിധാനമനുസരിച്ച് യാത്രക്കാര്‍ക്ക് മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ഇ-ബോര്‍ഡിംഗ് പാസ് ഇമിഗ്രേഷന്‍ കൗണ്ടറില്‍ കാണിക്കാം.
ആവശ്യമായ പരിശോധനകളും ഇമിഗ്രേഷന്‍ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം യാത്രക്കാര്‍ക്ക് മുന്നോട്ട് പോകാം.ഇതിനായി ബോര്‍ഡിംഗ് പാസ് പ്രിന്റ് ചെയ്ത് കൈയില്‍ കരുതണമെന്ന നിര്‍ബന്ധമില്ല. ഫോണിലെ ഇ-ബോര്‍ഡിംഗ് പാസ് ഉപയോഗിച്ച് തന്നെ നടപടിക്രമം പൂര്‍ത്തിയാക്കാം.
അതേസമയം, പേപ്പര്‍ ബോര്‍ഡിംഗ് പാസ് ഇഷ്ടപ്പെടുന്നവര്‍ക്ക് അത് ഉപയോഗിക്കുന്നതിനും തടസ്സമില്ല. ഇ-ബോര്‍ഡിംഗ് പാസും ഫിസിക്കല്‍ ബോര്‍ഡിംഗ് പാസും സ്വീകരിക്കും. മാറ്റം വരുന്നത് ബോര്‍ഡിംഗ് പാസില്‍ ഇമിഗ്രേഷന്‍ സ്റ്റാമ്പ് പതിപ്പിക്കുന്ന രീതിയില്‍ മാത്രമാണ്.
പ്രധാനമായി മനസ്സിലാക്കേണ്ട കാര്യം സ്റ്റാമ്പിംഗ് നിര്‍ത്തുന്നു എന്നത് ഇമിഗ്രേഷന്‍ പരിശോധന നിര്‍ത്തുന്നു എന്നല്ല. യാത്രക്കാരുടെ പാസ്പോര്‍ട്ട്, യാത്രാ രേഖകള്‍, ആവശ്യമായ മറ്റ് വിവരങ്ങള്‍ എന്നിവ പരിശോധിച്ച ശേഷമായിരിക്കും ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കുക. നടപടിക്രമം പൂര്‍ത്തിയാകും. പക്ഷേ അതിന്റെ തെളിവായി ബോര്‍ഡിംഗ് പാസില്‍ സ്റ്റാമ്പ് പതിപ്പിക്കില്ല എന്ന് മാത്രം.