സൗദിയിലെ താമസകേന്ദ്രം സംബന്ധിച്ച രേഖ നല്‍കിയാലേ ഇനി മുതല്‍ ഉംറ വിസ അനുവദിക്കൂ

സൗദി ടൂറിസം മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള താമസകേന്ദ്രങ്ങളിലാണ് തീര്‍ഥാടകര്‍ക്കുള്ള താമസ സൗകര്യമേര്‍പ്പെടുത്തേണ്ടത്.

 

മന്ത്രാലയത്തിന്റെ 'നുസുക് മസാര്‍' എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ കരാര്‍ അപ്ലോഡ് ചെയ്യണമെന്ന് ഉംറ കമ്പനികളോടും വിദേശ സര്‍വിസ് ഏജന്റുമാരോടും ഹജ്ജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.

സൗദിയിലെ താമസകേന്ദ്രം സംബന്ധിച്ച രേഖ നല്‍കിയാലേ ഇനി മുതല്‍ ഉംറ വിസ അനുവദിക്കൂ. ഹോട്ടല്‍, അപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ താമസകേന്ദ്രങ്ങളുമായി കരാറുണ്ടാക്കിയിട്ടുള്ള ഉംറ സര്‍വിസ് കമ്പനികള്‍ അതിന്റെ രേഖകള്‍ വിസ അപേക്ഷയോടൊപ്പം ഹാജരാക്കണം. മന്ത്രാലയത്തിന്റെ 'നുസുക് മസാര്‍' എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ കരാര്‍ അപ്ലോഡ് ചെയ്യണമെന്ന് ഉംറ കമ്പനികളോടും വിദേശ സര്‍വിസ് ഏജന്റുമാരോടും ഹജ്ജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.

സൗദി ടൂറിസം മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള താമസകേന്ദ്രങ്ങളിലാണ് തീര്‍ഥാടകര്‍ക്കുള്ള താമസ സൗകര്യമേര്‍പ്പെടുത്തേണ്ടത്. ഉംറ സീസണില്‍ തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും മന്ത്രാലയം വിശദീകരിച്ചു. ടൂറിസം മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള താമസകേന്ദ്രമായിരിക്കണം എന്നതാണ് പ്രധാന നിബന്ധന. അങ്ങനെയുള്ള കേന്ദ്രങ്ങളുമായാണോ കരാര്‍ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ ഉംറ വിസ അനുവദിക്കുന്ന നടപടിയിലേക്ക് കടക്കൂ.