അന്താരാഷ്ട്ര ജലപാതകളില്‍ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണം; ആവശ്യവുമായി സൗദി

സംഘര്‍ഷങ്ങളുടെ പേരില്‍ സുപ്രധാന ജലപാതകള്‍ ഭീഷണികള്‍ക്കും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കുമായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല.

 

പലസ്തീന്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരമാണ് അന്തിമ പോംവഴിയെന്നും സൗദി അറേബ്യ ആവര്‍ത്തിച്ചു.

ഹോര്‍മൂസ് കടലിടുക്ക് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ജലപാതകളിലെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സൗദി അറേബ്യ. ചെങ്കടല്‍, ബാബ് അല്‍-മന്ദബ് മേഖലകളില്‍ നിയന്ത്രണങ്ങളോ നികുതികളോ ഇല്ലാതെ കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് റിയാദില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം വ്യക്തമാക്കി. പലസ്തീന്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരമാണ് അന്തിമ പോംവഴിയെന്നും സൗദി അറേബ്യ ആവര്‍ത്തിച്ചു.

സംഘര്‍ഷങ്ങളുടെ പേരില്‍ സുപ്രധാന ജലപാതകള്‍ ഭീഷണികള്‍ക്കും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കുമായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. ഹോര്‍മൂസ്, ബാബ് അല്‍ മന്ദബ് കടലിടുക്കുകളിലും ചെങ്കടലിലും കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം വ്യക്തമാക്കി. സമുദ്ര ഇടനാഴികളില്‍ ഫെബ്രുവരി 28-ന് മുമ്പുണ്ടായിരുന്ന പഴയ സ്ഥിതി പുനഃസ്ഥാപിക്കണമെന്നും നിയന്ത്രണങ്ങളോ അധിക ഫീസോ ഈടാക്കരുതെന്നും യോഗം ചൂണ്ടിക്കാട്ടി.