കുവൈത്തിന്റെ വ്യോമപരിധിയിലെത്തിയ ഏഴു ഡ്രോണുകളില്‍ നാലെണ്ണം വിജയകരമായി നശിപ്പിച്ചു ; പ്രതിരോധ മന്ത്രാലയം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേള്‍ക്കുന്ന സ്‌ഫോടന ശബ്ദങ്ങള്‍ ശത്രു ഡ്രോണുകളെ നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Mar 23, 2026, 14:49 IST
ഏഴ് ശത്രു ഡ്രോണുകള്‍ കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവായ കേണല്‍ സൗദ് അബ്ദുല്‍അസീസ് അല്‍-അത്വാന്‍ അറിയിച്ചു.
കുവൈത്തിന്റെ വ്യോമപരിധിയില്‍ ഏഴ് ശത്രു ഡ്രോണുകള്‍ കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവായ കേണല്‍ സൗദ് അബ്ദുല്‍അസീസ് അല്‍-അത്വാന്‍ അറിയിച്ചു. പ്രതിരോധ സംവിധാനങ്ങള്‍ നാല് ഡ്രോണുകള്‍ വിജയകരമായി തടഞ്ഞ് നശിപ്പിച്ചുവെന്നും മറ്റുള്ള മൂന്ന് ഡ്രോണുകള്‍ ഭീഷണി മേഖലയ്ക്ക് പുറത്തേക്ക് വീണതിനാല്‍ അപകടമുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേള്‍ക്കുന്ന സ്‌ഫോടന ശബ്ദങ്ങള്‍ ശത്രു ഡ്രോണുകളെ നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ പരിശോധനയും സ്‌ഫോടകവസ്തു നിര്‍വീര്യമാക്കലും നടത്തുന്ന സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികളുമാണ് ഇതിന് കാരണം. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാന്‍ കുവൈത്ത് സായുധസേന പൂര്‍ണ്ണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.