ബഹ്റൈനില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് നിലവിലെ വര്‍ക്ക് പെര്‍മിറ്റ് നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റൊരു സ്ഥാപനത്തില്‍ താല്‍ക്കാലികമായി ജോലി ചെയ്യാന്‍ അനുമതി
ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് തൊഴിലാളിയുടെ രേഖാമൂലമുള്ള സമ്മതം നിര്‍ബന്ധമാണ്.
ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ ഭേദഗതി പ്രകാരം പരമാവധി മൂന്ന് മാസം വരെയാണ് തൊഴിലാളികള്‍ക്ക് രണ്ട് സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ സാധിക്കുന്നത്.
ബഹ്റൈനില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് നിലവിലെ വര്‍ക്ക് പെര്‍മിറ്റ് നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റൊരു സ്ഥാപനത്തില്‍ താല്‍ക്കാലികമായി ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന സുപ്രധാന നിയമം പ്രാബല്യത്തില്‍ വന്നു. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ ഭേദഗതി പ്രകാരം പരമാവധി മൂന്ന് മാസം വരെയാണ് തൊഴിലാളികള്‍ക്ക് രണ്ട് സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ സാധിക്കുന്നത്.
ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് തൊഴിലാളിയുടെ രേഖാമൂലമുള്ള സമ്മതം നിര്‍ബന്ധമാണ്. കൂടാതെ, നിലവിലെ തൊഴിലുടമയുടെയും തൊഴിലാളിയെ താല്‍ക്കാലികമായി ഏറ്റെടുക്കുന്ന സ്ഥാപനത്തിന്റെയും സമ്മത പത്രത്തോടൊപ്പം എല്‍എംആര്‍എയുടെ പ്രത്യേക അനുമതിയും നേടിയിരിക്കണം. 2026-ലെ തീരുമാന നമ്പര്‍ 2 പ്രകാരമാണ് 2008 മുതല്‍ നിലവിലുണ്ടായിരുന്ന തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തിയത്. എന്നാല്‍ ഈ പുതിയ വ്യവസ്ഥ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.