48 വര്‍ഷത്തിനിടെ ആദ്യം! ചരിത്രപ്രധാനമായ ചൈന സന്ദര്‍ശനവുമായി ഒമാന്‍ സുല്‍ത്താന്‍

. ഒമാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് ഇരു രാജ്യങ്ങള്‍ക്കും പൊതുവായ തന്ത്രപരമായ നീക്കമാണെന്നും സന്ദര്‍ശന വേളയില്‍ ഷി ജിന്‍പിംഗ് അഭിപ്രായപ്പെട്ടു.

 

സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിക്കിന്റെ ചരിത്രപരമായ രണ്ട് ദിവസത്തെ ചൈന സന്ദര്‍ശനവേളയിലാണ് സുപ്രധാന കൂടിക്കാഴ്ച നടന്നത്.

ചൈനയും ഒമാനും തമ്മിലുള്ള നയതന്ത്ര-തന്ത്രപ്രധാന ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തി. ബീജിംഗില്‍ ഒമാന്‍ സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിക്കുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഇരുകൂട്ടരും തമ്മിലുള്ള സഹകരണം പുതിയൊരു ചരിത്രപരമായ ഘട്ടത്തിലാണെന്ന് വ്യക്തമാക്കിയത്. ഒമാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് ഇരു രാജ്യങ്ങള്‍ക്കും പൊതുവായ തന്ത്രപരമായ നീക്കമാണെന്നും സന്ദര്‍ശന വേളയില്‍ ഷി ജിന്‍പിംഗ് അഭിപ്രായപ്പെട്ടു.

സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിക്കിന്റെ ചരിത്രപരമായ രണ്ട് ദിവസത്തെ ചൈന സന്ദര്‍ശനവേളയിലാണ് സുപ്രധാന കൂടിക്കാഴ്ച നടന്നത്. 1978-ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഔദ്യോഗികമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിന് ശേഷം ഇതാദ്യമായാണ് ഒമാന്‍ രാഷ്ട്രത്തലവന്‍ ചൈന സന്ദര്‍ശിക്കുന്നത്. ഒമാനും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളില്‍ സഹകരണം വിപുലമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ ഔദ്യോഗിക സന്ദര്‍ശനം.