ജോർഡൻ അന്താരാഷ്ട്ര ഫുട്ബാൾ: ഒമാൻ-ഇറാഖ് മത്സരം ഇന്ന്

 

മസ്കത്ത്: ജോർഡൻ അന്താരാഷ്ട്ര ഫുട്ബാൾ ടൂർണമെന്‍റിന് വെള്ളിയാഴ്ച തുടക്കമാകും. ആദ്യമത്സരത്തിൽ ഒമാൻ, ഇറാഖിനെ നേരിടും.

പ്രാദേശിക സമയം രാത്രി ഏഴിന് അമ്മാനിലെ കിങ് അബ്ദുല്ല രണ്ടാമന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. ഒമാൻ, ഇറാഖ്, ജോർഡൻ, സിറിയ എന്നീ ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്.

ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ജോർഡൻ സിറിയയുമായും ഏറ്റുമുട്ടും. മസ്കത്തിലെ ആഭ്യന്തര ക്യാമ്പുകൾ പൂർത്തിയാക്കിയ ശേഷമാണ് ഒമാൻ ജോർഡനിലെത്തിയിരിക്കുന്നത്. അടുത്ത വർഷം നടക്കുന്ന എഷ്യൻ കപ്പിനുള്ള മികച്ച മുന്നൊരുക്കമായാണ് സുൽത്താനേറ്റ് മത്സരത്തെ കാണുന്നത്.

ലോകകപ്പിന്‍റെ മുന്നൊരുക്കത്തിന്‍റെ ഭാഗമായെത്തുന്ന ജർമനിയുമായും ഒമാൻ ഏറ്റുമുട്ടും. നവംബര്‍ 16ന് ബൗശര്‍ സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് മത്സരം.