അത്യാധുനിക രൂപകല്‍പ്പനയിലുള്ള മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കും

എല്ലാ വിഭാഗം ആളുകള്‍ക്കും ആയാസരഹിതമായി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇവയുടെ നിര്‍മ്മാണം.

 

പകല്‍സമയത്തെ ഉപയോഗം പരമാവധി എളുപ്പമാക്കാന്‍ തണല്‍ നല്‍കുന്ന മേല്‍ക്കൂരകളും സ്വാഭാവിക വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കുന്ന സംവിധാനങ്ങളും പാലങ്ങളില്‍ ഉണ്ടായിരിക്കും.

ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റ് നഗരത്തില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അത്യാധുനിക രൂപകല്‍പ്പനയിലുള്ള മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കാന്‍ അധികൃതര്‍. പരിസ്ഥിതി സൗഹൃദവും മികച്ച വാസ്തുവിദ്യാ മികവും സമന്വയിപ്പിച്ചാണ് ഈ പുതിയ പാലങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പകല്‍സമയത്തെ ഉപയോഗം പരമാവധി എളുപ്പമാക്കാന്‍ തണല്‍ നല്‍കുന്ന മേല്‍ക്കൂരകളും സ്വാഭാവിക വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കുന്ന സംവിധാനങ്ങളും പാലങ്ങളില്‍ ഉണ്ടായിരിക്കും.

എല്ലാ വിഭാഗം ആളുകള്‍ക്കും ആയാസരഹിതമായി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇവയുടെ നിര്‍മ്മാണം. ഇതിനായി ലിഫ്റ്റുകളും എസ്‌കലേറ്ററുകളും മേല്‍പ്പാലങ്ങളില്‍ സജ്ജീകരിക്കും. പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ പാനലുകളാണ് പാലങ്ങളിലെ ലൈറ്റിംഗിനും മറ്റു ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്നത്. ഇത് ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും സഹായിക്കും.

കാല്‍നടയാത്രക്കാരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ഈ പദ്ധതിക്ക് സാധിക്കും. 2025-ല്‍ മാത്രം മസ്‌കറ്റില്‍ ഉണ്ടായ വാഹനാപകടങ്ങളില്‍ 89 കാല്‍നടയാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 259 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് റോഡ് മുറിച്ചുകടക്കല്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ മുനിസിപ്പാലിറ്റി രംഗത്തെത്തിയത്.