റിയാദില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സര്‍വീസുമായി ഫ്‌ലൈനാസ്
റിയാദില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സര്‍വീസുമായി ഫ്‌ലൈനാസ്
തിരുവനന്തപുരം, കോഴിക്കോട് സെക്ടറുകളിലേക്കും പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Aug 5, 2026, 13:02 IST
ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലാണ് ഫ്‌ലൈനാസിന്റെ റിയാദ്-കൊച്ചി സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്
സൗദി പ്രവാസികള്‍ക്ക് ആശ്വാസമായി റിയാദില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് പ്രഖ്യാപിച്ച് സൗദി ബജറ്റ് വിമാനക്കമ്പനിയായ ഫ്‌ലൈനാസ്. സെപ്റ്റംബര്‍ രണ്ട് മുതലാണ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്ക് നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. കൂടാതെ തിരുവനന്തപുരം, കോഴിക്കോട് സെക്ടറുകളിലേക്കും പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലാണ് ഫ്‌ലൈനാസിന്റെ റിയാദ്-കൊച്ചി സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഞായര്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ റിയാദില്‍ നിന്ന് അര്‍ദ്ധരാത്രി 12:05-ന് പുറപ്പെടുന്ന വിമാനം രാവിലെ 8:00-മണിക്ക് കൊച്ചിയിലെത്തും. മടക്കയാത്ര കൊച്ചിയില്‍ നിന്ന് രാവിലെ 08:50-ന് ആരംഭിച്ച് സൗദി സമയം 11:35-ന് റിയാദിലെത്തും. അഞ്ചര മണിക്കൂറോളമാണ് യാത്രാസമയം.