വിമാനങ്ങള്‍ റദ്ദാക്കി; സൗദി പൗരന്മാര്‍ക്കായി ദുബായില്‍ നിന്ന് ബസ് സര്‍വീസ് ഒരുക്കി കോണ്‍സുലേറ്റ്

സൗദിയിലെ വിവിധ നഗരങ്ങളിലേക്കുള്ള യുഎഇയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് കോണ്‍സുലേറ്റിന്റെ നടപടി.

 

നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്കായി കരമാര്‍ഗമുള്ള യാത്രാ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

സൗദിയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ യുഎഇയില്‍ കുടുങ്ങിയ സൗദി പൗരന്മാരെ നാട്ടിലെത്തിക്കാന്‍ ബസ് സര്‍വീസ് ഒരുക്കി ദുബായിലെയും വടക്കന്‍ എമിറേറ്റുകളിലെയും സൗദി കോണ്‍സുലേറ്റ്. വിമാനയാത്ര തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്കായി കരമാര്‍ഗമുള്ള യാത്രാ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

സൗദിയിലെ വിവിധ നഗരങ്ങളിലേക്കുള്ള യുഎഇയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് കോണ്‍സുലേറ്റിന്റെ നടപടി. കൂടാതെ യുഎഇയില്‍ കുടുങ്ങിയ സൗദി പൗരന്മാര്‍ക്ക് താമസസൗകര്യവും യാത്രാ സഹായവും ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് നിരവധി എമിറാത്തികള്‍ രംഗത്തെത്തി. സൗദി പൗരന്മാരെ സ്വന്തം സഹോദരങ്ങളായാണ് കാണുന്നതെന്നും അവര്‍ക്ക് താമസിക്കാന്‍ തങ്ങളുടെ വീടുകള്‍ തുറന്നുനല്‍കാന്‍ തയ്യാറാണെന്നും നിരവധി എമിറാത്തികള്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.