കുവൈത്തില്‍ അഞ്ചു ദിവസത്തെ അവധി

ഫെബ്രുവരി 25 ചൊവ്വാഴ്ചയും 26 ബുധനാഴ്ചയും ദേശീയ ദിന, വിമോചന ദിന അവധിയാണ്

 

അവധി ദിവസങ്ങള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. 

കുവൈത്തില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് അഞ്ച് ദിവസം അവധി ലഭിക്കും. ഇത്തവണ നീണ്ട അവധിയാണ് ലഭിക്കുകയെന്നാണ് സൂചന. 

ഫെബ്രുവരി 25 ചൊവ്വാഴ്ചയും 26 ബുധനാഴ്ചയും ദേശീയ ദിന, വിമോചന ദിന അവധിയാണ്. ഇതിന് പുറമെ വെള്ളി, ശനി ദിവസങ്ങളില്‍ വാരാന്ത്യ അവധിയും ലഭിക്കും. അവധി ദിവസങ്ങള്‍ക്കിടയില്‍ വരുന്നതിനാല്‍ വ്യാഴാഴ്ച വിശ്രമ ദിനമായി പ്രഖ്യാപിക്കുന്നതോടെ അഞ്ച് ദിവസം നീണ്ട അവധിയാണ് കുവൈത്തില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് ലഭിക്കുക. അവധി ദിവസങ്ങള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.