ഒമാനിലെ ദൈമാനിയത്ത് ദ്വീപില്‍ ഒഴുക്കില്‍പ്പെട്ട അഞ്ച് സന്ദര്‍ശകരെ രക്ഷപ്പെടുത്തി
കടലില്‍ നീന്തുന്നതിനിടെ ഉയര്‍ന്ന തിരമാലകള്‍ക്കുള്ളില്‍ സന്ദര്‍ശകര്‍ അകപ്പെടുകയായിരുന്നു.
Jun 26, 2025, 12:35 IST
ദൈമാനിയത്ത് ദ്വീപ് പ്രകൃതി സംരക്ഷണ റേഞ്ചര്‍മാരാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ഒമാനിലെ ദൈമാനിയത്ത് ദ്വീപില്‍ അഞ്ച് സന്ദര്‍ശകര്‍ ഒഴിക്കില്‍പ്പെട്ടു. ഇവരെ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തിയതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ദൈമാനിയത്ത് ദ്വീപ് പ്രകൃതി സംരക്ഷണ റേഞ്ചര്‍മാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. കടലില്‍ നീന്തുന്നതിനിടെ ഉയര്‍ന്ന തിരമാലകള്‍ക്കുള്ളില്‍ സന്ദര്‍ശകര്‍ അകപ്പെടുകയായിരുന്നു.
ദ്വീപില്‍ എത്തുന്ന സന്ദര്‍ശകര്‍ നീന്തല്‍, സ്‌നോര്‍ക്ലിങ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അവരെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും തുറസ്സായ ജലാശയങ്ങളില്‍ അശ്രദ്ധമായി വിടുന്നത് ഒഴിവാക്കണമെന്നും ടൂറിസം കമ്പനികളോട് പരിസ്ഥിതി അതോറിറ്റി ആവശ്യപ്പെട്ടു.