കുവൈത്തിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം
കുവൈത്തിലെ അംഘാര മേഖലയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം. ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. ആറ് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
Dec 15, 2025, 19:13 IST
കുവൈത്ത് സിറ്റി: കുവൈത്തിലെ അംഘാര മേഖലയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം. ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. ആറ് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
തീപിടിത്തം മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയാൻ അഗ്നിശമന സേനാംഗങ്ങൾ ഉടനടി നിയന്ത്രണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ തീയണക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് അഗ്നിശമന സേനാ വിഭാഗം അറിയിച്ചു. പ്രദേശം പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനായി തുടർ നടപടികൾ സ്വീകരിച്ചു.