കുവൈത്തില്‍ വാഹനം മറിഞ്ഞ് തീപിടിത്തം; രണ്ട് പേര്‍ മരിച്ചു
നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി ബസുകളിലേക്ക് ഇടിച്ചുകയറുകയും തുടര്‍ന്നുണ്ടായ വന്‍ തീപിടിത്തത്തിലുമാണ് രണ്ടുപേര്‍ മരിച്ചത്.
Jun 16, 2026, 15:28 IST
വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തീ ആളിപ്പടരുകയായിരുന്നു.
കുവൈത്തിലെ സുബ്ഹാന്‍ മേഖലയില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് മരണം. നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി ബസുകളിലേക്ക് ഇടിച്ചുകയറുകയും തുടര്‍ന്നുണ്ടായ വന്‍ തീപിടിത്തത്തിലുമാണ് രണ്ടുപേര്‍ മരിച്ചത്. അപകട വിവരമറിഞ്ഞയുടന്‍ സുബ്ഹാന്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്‌നിശമനസേനാ വിഭാഗം സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി.
വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തീ ആളിപ്പടരുകയായിരുന്നു. കാറിലെ തീ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ബസുകളിലേക്കും അതിവേഗം വ്യാപിക്കുകയും ഒന്നിലധികം വാഹനങ്ങള്‍ ഒന്നിച്ച് കത്തിയമരുകയുമായിരുന്നു.
അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ ഉടനടി രംഗത്തിറങ്ങി തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാതെ നിയന്ത്രണവിധേയമാക്കി.