അബുദാബി കെസാഡില്‍ മൂന്നാമതും തീപിടിത്തം ; പരുക്കേറ്റവരുടെ എണ്ണം ആറായി

സംഭവത്തില്‍ പരുക്കേറ്റതോടെ ആകെ എണ്ണം ആറായി ഉയര്‍ന്നു.

 

നേരത്തെ അഞ്ച് ഇന്ത്യക്കാര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

അബുദാബിയിലെ ഖലീഫ ഇക്കണോമിക് സോണ്‍ പരിസരത്ത് മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് മൂന്നാമതും തീപിടിത്തമുണ്ടായതായി അധികൃതര്‍ സ്ഥിരീകരിച്ചു. യുഎഇ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകര്‍ത്ത ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് ഈ അപകടവും ഉണ്ടായത്. ഇതോടെ സംഭവത്തില്‍ പരുക്കേറ്റതോടെ ആകെ എണ്ണം ആറായി ഉയര്‍ന്നു.
നേരത്തെ അഞ്ച് ഇന്ത്യക്കാര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.