മസ്‌കത്തില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് തീ പിടിത്തം ; നാലു പ്രവാസികള്‍ക്ക് ഗുരുതര പരുക്ക്


അസ്ഥിര വസ്തുക്കളാലാണ് തൊഴിലാളികള്‍ വീട് നിര്‍മ്മിച്ചിരുന്നതെന്നും സിഡിഎഎ വ്യക്തമാക്കി

 

ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഒമാന്‍ സിവില്‍ ഡിഫന്‍ഡ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി ഇന്നു രാവിലെ അറിയിച്ചു.

മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ തൊഴിലാളികളുടെ താമസ സ്ഥലത്തു തീപിടിത്തം. സംഭവത്തില്‍ നാലു ഏഷ്യക്കാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഒമാന്‍ സിവില്‍ ഡിഫന്‍ഡ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി ഇന്നു രാവിലെ അറിയിച്ചു.


അസ്ഥിര വസ്തുക്കളാലാണ് തൊഴിലാളികള്‍ വീട് നിര്‍മ്മിച്ചിരുന്നതെന്നും സിഡിഎഎ വ്യക്തമാക്കി. സംഭവത്തില്‍ മസ്‌കത്ത് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആന്‍ഡ് ആംബുലന്‍സി അതോറിറ്റിയുടെ അഗ്നിശമന സേന രക്ഷാപ്രവര്‍ത്തനം നടത്തിയതായും അറിയിച്ചു