കുവൈത്തില്‍ റിഫൈനറിയില്‍ തീപിടിത്തം

ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. 
 

കുവൈത്തില്‍ ഇന്റഗ്രേറ്റഡ് പെട്രോളിയം ഇന്‍ഡസ്ട്രീസ് കമ്പനി (കെഐപിഐസി) സോര്‍ റിഫൈനറിയിലെ യൂണിറ്റ് 12ല്‍ തീപിടിത്തം. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കുകളില്ല. 

സംഭവം അറിഞ്ഞ ഉടന്‍ അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണച്ചതായി കെഐപിഐസി അറിയിച്ചു. ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.