നിരോധിത മേഖലയില്‍ അതിക്രമിച്ച് കയറി ചിത്രീകരണം ; വിദേശ മാധ്യമപ്രവര്‍ത്തകന്‍ ഫുജൈറയില്‍ പിടിയില്‍

അറബ് വംശജനായ എഎം ആണ് പിടിയിലായത്.

 

സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് അതീവ രഹസ്യമായാണ് ഇയാള്‍ ഈ മേഖലകളില്‍ പ്രവേശിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഔദ്യോഗിക അനുമതിയില്ലാതെ നിരോധിത മേഖലകളില്‍ അതിക്രമിച്ച് കയറുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത വിദേശ മാധ്യമപ്രവര്‍ത്തകനെ സുരക്ഷാ സേന പിടികൂടി. അറബ് വംശജനായ എഎം ആണ് പിടിയിലായത്.
സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് അതീവ രഹസ്യമായാണ് ഇയാള്‍ ഈ മേഖലകളില്‍ പ്രവേശിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഒരു വിദേശ മാധ്യമസ്ഥാപനത്തിലെ ജീവനക്കാരനാണ് താനെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചെങ്കിലും നിരോധിത സ്ഥലങ്ങളില്‍ പ്രവേശിക്കാനോ ദൃശ്യങ്ങള്‍ പകര്‍ത്താനോ ഉള്ള യാതൊരു അനുമതി പത്രവും ഇയാളുടെ കൈവശമുണ്ടായിരുന്നില്ല. മറ്റൊരു വിദേശ മാധ്യമ സ്ഥാപനത്തിന്റെ ദുബായ് ശാഖയില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകന്റെ പേരിലുള്ള വാടക കാറിലാണഅ ഇയാള്‍ സ്ഥലത്തെത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പിടിച്ചെടുത്ത ദൃശ്യങ്ങള്‍ ലണ്ടനിലെ ഒരു വാര്‍ത്താ ഏജന്‍സിക്ക് ഇലക്ട്രോണിക് സംവിധാനത്തിലൂടെ കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.