ഫിഫ ലോകകപ്പിന് ആദരവ്; പ്രത്യേക നാണയം പുറത്തിറക്കി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍
ഫിഫ ലോകകപ്പിന് ആദരവ്; പ്രത്യേക നാണയം പുറത്തിറക്കി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍
നാണയങ്ങള്‍ പരിമിതമാണെന്നതാണ് മറ്റൊരു പ്രത്യേകത. ആകെ 5,000 നാണയങ്ങള്‍ മാത്രമാണ് ബാങ്ക് പുറത്തിറക്കുന്നത്.
ഏറ്റവും ഉയര്‍ന്ന സാങ്കേതിക മാനദണ്ഡങ്ങള്‍ക്കനുസൃതമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന നാണയങ്ങള്‍ 99.9 ശതമാനം ശുദ്ധമായ വെള്ളിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളുടെ ആതിഥേയത്വത്തില്‍ നടക്കുന്ന 2026 ഫിഫ ലോകകപ്പിന് ആദരമര്‍പ്പിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ പ്രത്യേക സ്മാരക നാണയം പുറത്തിറക്കി. ഫിഫയുമായി സഹകരിച്ച് പൂര്‍ണ്ണമായും വെള്ളിയില്‍ നിര്‍മ്മിച്ച ഈ നാണയങ്ങള്‍ ഒമാനിലും തിരഞ്ഞെടുത്ത വിദേശ രാജ്യങ്ങളിലും ലഭ്യമാകും.
ഏറ്റവും ഉയര്‍ന്ന സാങ്കേതിക മാനദണ്ഡങ്ങള്‍ക്കനുസൃതമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന നാണയങ്ങള്‍ 99.9 ശതമാനം ശുദ്ധമായ വെള്ളിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 28.28 ഗ്രാം ഭാരമുള്ള ഈ സ്മാരക നാണയത്തിന് ഒരു ഒമാനി റിയാലാണ് മുഖവിലയായി നിശ്ചയിച്ചിരിക്കുന്നത്.
നാണയങ്ങള്‍ പരിമിതമാണെന്നതാണ് മറ്റൊരു പ്രത്യേകത. ആകെ 5,000 നാണയങ്ങള്‍ മാത്രമാണ് ബാങ്ക് പുറത്തിറക്കുന്നത്. ഇതില്‍ 1,000 നാണയങ്ങള്‍ ഒമാനിലെ പ്രാദേശിക വിപണിയിലൂടെ ലഭ്യമാക്കും. ബാക്കി 4,000 നാണയങ്ങള്‍ ഫിഫ അംഗീകൃത വിതരണക്കാര്‍ വഴി അന്താരാഷ്ട്ര വിപണിയില്‍ വില്‍പ്പന നടത്തും.