സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്റ് മസ്ജിദ് സന്ദര്‍ശിക്കാന്‍ ഫീസ് ഏര്‍പ്പെടുത്തി
സീസണുകളില്‍ വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ഈ നീക്കം അനിവാര്യമായതെന്ന് അധികൃതര്‍ പറഞ്ഞു.
Jan 14, 2025, 14:54 IST
അഞ്ച് നേരത്തെ പ്രാര്‍ത്ഥനകള്‍ക്കായി സൗജന്യ പ്രവേശനം അനുവദിക്കും
ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിലെ പ്രധാന ആകര്‍ഷണ കേന്ദ്രമായ സുല്‍ത്താന്‍ ബാബൂസ് ഗ്രാന്റ് മസ്ജിദ് സന്ദര്‍ശിക്കുന്നതിന് ഇനി ഫീസ് നല്‍കണം. സന്ദര്‍ശക അനുഭവവും മാനേജ്‌മെന്റും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് സുല്‍ത്താന്‍ ഖാബൂസ് ഹയര്‍ സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് സയന്‍സ് വിഭാഗം അറിയിച്ചു.
അഞ്ച് നേരത്തെ പ്രാര്‍ത്ഥനകള്‍ക്കായി സൗജന്യ പ്രവേശനം അനുവദിക്കും .ഫീസ് ഏര്‍പ്പെടുത്തിയത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നതോടെ വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി
സീസണുകളില്‍ വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ഈ നീക്കം അനിവാര്യമായതെന്ന് അധികൃതര്‍ പറഞ്ഞു.
സന്ദര്‍ശകരെ സഹായിക്കുന്നതായി വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന 35 ഒമാനി ഗൈഡുകളേയും നിയമിച്ചിട്ടുണ്ട്.