കാനഡയിലെ ഫാമിലി ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് ; പുതിയ മാറ്റം ജനുവരി 21 മുതല്‍
വിദേശ തൊഴിലാളികളുടെ പങ്കാളി പെര്‍മിറ്റിനായി അപേക്ഷിക്കുന്ന സമയത്ത് തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റില്‍ 16 മാസം അവശേഷിക്കണമെന്നും നിഷ്‌കര്‍ഷയുണ്ട്
കാനഡയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഗുണകരമാകുന്ന നീക്കമാണിതെന്ന് വിലയിരുത്തുന്നത്.
രാജ്യാന്തര വിദ്യാര്‍ത്ഥികള്‍, വിദേശ തൊഴിലാളികള്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റില്‍ കാനഡ മാറ്റം വരുത്തുന്നു. ജനുവരി 21 മുതലായിരിക്കും ഇതു നടപ്പില്‍ വരുത്തുക. വിശദ വിവരങ്ങളും അന്നു പ്രഖ്യാപിക്കും. രാജ്യാന്തര വിദ്യാര്‍ത്ഥികളുടേയും തൊഴിലാളികളുടേയും കുടുംബാംഗങ്ങള്‍ക്ക് കാനഡയിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ വഴിയൊരുക്കിയിരുന്ന പെര്‍മിറ്റാണിത്.
21 മുതല്‍ ചില പ്രത്യേക വിഭാഗം രാജ്യാന്തര വിദ്യാര്‍ത്ഥികളുടേയും വിദേശ തൊഴിലാളികളുടേയും കുടുംബാഗങ്ങള്‍ക്കു മാത്രമേ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാനാകൂ. എന്നാല്‍ കാനഡയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഗുണകരമാകുന്ന നീക്കമാണിതെന്ന് വിലയിരുത്തുന്നത്.
16 മാസത്തില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള മാസ്റ്റേഴ്സ് അല്ലെങ്കില്‍ പിഎച്ച്ഡി തിരഞ്ഞെടുത്ത പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നിവ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ജീവിത പങ്കാളികള്‍ക്കേ ഇനി ഓപ്പണ്‍ വര്‍ക് പെര്‍മിറ്റ് ലഭിക്കൂ. വിദേശ തൊഴിലാളികളുടെ ടിഇഇആര്‍ 0,1 ഗണത്തില്‍ ഉള്‍പ്പെട്ടവര്‍ അല്ലെങ്കില്‍ ടിഇഇആര്‍ 2,3 വിഭാഗത്തിലെ ചില തിരഞ്ഞെടുത്ത തൊഴില്‍ മേഖലയിലുള്ളവര്‍ എന്നിവരുടെ പങ്കാളികള്‍ക്കും ഫാമിലി വര്‍ക് പെര്‍മിറ്റ് ലഭിക്കും. ശാസ്ത്ര ,നിര്‍മ്മാണ ,ആരോഗ്യ, വിദ്യാഭ്യാസ, കായിക , സൈനിക മേഖലകളൊക്കെ ഇതില്‍ ഉള്‍പ്പെടും.
വിദേശ തൊഴിലാളികളുടെ പങ്കാളി പെര്‍മിറ്റിനായി അപേക്ഷിക്കുന്ന സമയത്ത് തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റില്‍ 16 മാസം അവശേഷിക്കണമെന്നും നിഷ്‌കര്‍ഷയുണ്ട്. തൊഴിലാളികളുടെ മക്കള്‍ക്ക് ഇനി പെര്‍മിറ്റിന് യോഗ്യതയില്ല
മുന്‍കാല പെര്‍മിറ്റുകള്‍ കാലാവധി വരെ തുടരും
ഫ്രീ ട്രേഡ് എഗ്രിമെന്റുകള്‍, പെര്‍മനന്റ് റസിഡന്‍സ് എന്നിവയുടെ സ്‌കീമിലുള്ളവര്‍ക്ക് മാറ്റങ്ങള്‍ ബാധകമല്ല.