ദുബായ് വിമാനത്താവളത്തില്‍ അപകടമുണ്ടായെന്ന വ്യാജ വാര്‍ത്ത ; തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ ജയില്‍ ശിക്ഷയും 45 ലക്ഷം പിഴയും

ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വിവരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കരുതെന്ന് യുഎഇ കര്‍ശന നിര്‍ദ്ദേശം നല്‍കി.

 

യുഎഇ വ്യോമ പ്രതിരോധ സേന ആകാശത്തുവച്ച് ലക്ഷ്യം തകര്‍ത്തതിനെ തുടര്‍ന്ന് അതിന്റെ അവശിഷ്ടങ്ങള്‍ താഴെ വീണതാണ് സംഭവത്തിന് കാരണം. ഇതില്‍ ആര്‍ക്കും പരിക്കില്ല.

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ അപകടമുണ്ടായെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ദുബായ് മീഡിയ ഓഫീസ് നിഷേധിച്ചു. ഇന്നു രാവിലെയാണ് വിശദീകരണം പുറത്തുവന്നത്.
യുഎഇ വ്യോമ പ്രതിരോധ സേന ആകാശത്തുവച്ച് ലക്ഷ്യം തകര്‍ത്തതിനെ തുടര്‍ന്ന് അതിന്റെ അവശിഷ്ടങ്ങള്‍ താഴെ വീണതാണ് സംഭവത്തിന് കാരണം. ഇതില്‍ ആര്‍ക്കും പരിക്കില്ല.
ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വിവരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കരുതെന്ന് യുഎഇ കര്‍ശന നിര്‍ദ്ദേശം നല്‍കി. പൊതുജനങ്ങളെ ഭയപ്പെടുത്തുന്ന രീതിയില്‍ വിവരങ്ങള്‍ പങ്കുവച്ചാല്‍ തടവും 45 ലക്ഷം രൂപ പിഴയും ലഭിച്ചേക്കാം. ഔദ്യോഗിക അറിയിപ്പില്‍ മാത്രം വിശ്വസിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു.