ഇന്ത്യന്‍ പ്രവാസികളെ ലക്ഷ്യമിട്ട് വ്യാജ കോളുകള്‍; മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യന്‍ എംബസി
ഇന്ത്യന്‍ പ്രവാസികളെ ലക്ഷ്യമിട്ട് വ്യാജ കോളുകള്‍; മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യന്‍ എംബസി
എംബസിയില്‍ നിന്നോ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്നോ ആണെന്ന് അവകാശപ്പെട്ട് വിളിക്കുന്ന വ്യാജന്മാരുടെ കെണിയില്‍ വീഴരുതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
പ്രവാസികളില്‍ നിന്ന് വന്‍തുക തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന സംഘങ്ങള്‍ സജീവമായ പശ്ചാത്തലത്തിലാണ് എംബസിയുടെ ഈ മുന്നറിയിപ്പ്.
പാസ്പോര്‍ട്ട്, വിസ, ഇമിഗ്രേഷന്‍ രേഖകള്‍ എന്നിവയില്‍ വലിയ പ്രശ്‌നങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച് പണം തട്ടാന്‍ ശ്രമിക്കുന്ന വ്യാജ ഫോണ്‍ കോളുകള്‍ക്കെതിരെ പ്രവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഒമാനിലെ ഇന്ത്യന്‍ എംബസി. ഔദ്യോഗിക രേഖകളിലെ പിഴവുകള്‍ പരിഹരിച്ചു നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് പ്രവാസികളില്‍ നിന്ന് വന്‍തുക തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന സംഘങ്ങള്‍ സജീവമായ പശ്ചാത്തലത്തിലാണ് എംബസിയുടെ ഈ മുന്നറിയിപ്പ്.
അപരിചിതരില്‍ നിന്ന് ലഭിക്കുന്ന സംശയാസ്പദമായ ഫോണ്‍ കോളുകളോ സന്ദേശങ്ങളോ വിശ്വസിച്ച് പാസ്പോര്‍ട്ട്, ഒമാന്‍ റെസിഡന്റ് കാര്‍ഡ് (സിവില്‍ ഐഡി), മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ പകര്‍പ്പുകളോ ചിത്രങ്ങളോ കൈമാറരുതെന്ന് എംബസി കര്‍ശന നിര്‍ദ്ദേശം നല്‍കി. എംബസിയില്‍ നിന്നോ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്നോ ആണെന്ന് അവകാശപ്പെട്ട് വിളിക്കുന്ന വ്യാജന്മാരുടെ കെണിയില്‍ വീഴരുതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.