യുഎഇയില്‍ കൊടും ചൂട്, താപനില 50 ഡിഗ്രിയും കടന്നു

അല്‍ ഐനിലെ ഉമ്മു അസിമുലിലാണ് കനത്ത ചൂട് രേഖപ്പെടുത്തിയത്.

 

ഈ ആഴ്ച ഇനി വരും ദിവസങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുകയെന്നാണ് പ്രവചനം.

യുഎഇയില്‍ കനത്ത ചൂട്. വ്യാഴാഴ്ച 50.6 ഡിഗ്രി സെല്‍ഷ്യസാണ് രാജ്യത്ത് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. അല്‍ ഐനിലെ ഉമ്മു അസിമുലിലാണ് കനത്ത ചൂട് രേഖപ്പെടുത്തിയത്.

ഈ ആഴ്ച ഇനി വരും ദിവസങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുകയെന്നാണ് പ്രവചനം. രാജ്യം വേനല്‍ക്കാലത്തിന്റെ പാരമ്യത്തിലേക്ക് കടന്നതായി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. 

അതേസമയം വാരാന്ത്യ ദിവസങ്ങളില്‍ രാജ്യത്തിന്റെ കിഴക്ക്, തെക്കന്‍ പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യതയും പ്രതീക്ഷിക്കുന്നുണ്ട്. വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ആഴ്ചയും ചില ദിവസങ്ങളില്‍ മഴ ലഭിച്ചിരുന്നു. ചില സമയങ്ങളില്‍ കാറ്റ് ശക്തമാകാനും പൊടിക്കാറ്റ് അനുഭവപ്പെടാനും സാധ്യതയുണ്ട്.