ഹജ്ജ് തീര്‍ത്ഥാടനത്തിന് വിപുലമായ ഗതാഗത സൗകര്യങ്ങള്‍; 33,000ത്തിലധികം ബസുകള്‍ ഒരുക്കി സൗദി

ഇത്തവണത്തെ ഹജ് സീസണില്‍ തീര്‍ത്ഥാടകരുടെ യാത്രാ സൗകര്യം പൂര്‍ണമായി ഉറപ്പാക്കുന്നതിനായി ആകെ 33,000-ത്തിലധികം ബസുകളും 5,000 ടാക്‌സികളുമാണ് പൊതുഗതാഗത അതോറിറ്റി രംഗത്തിറക്കുന്നത്. 

 

തീര്‍ത്ഥാടകര്‍ക്ക് സഞ്ചരിക്കാനായി വിവിധ നിറങ്ങളിലുള്ള 24,000 ബസുകള്‍ ഡിപ്പോകളിലായി സജ്ജമാക്കി അണിനിരത്തിയ ആകാശദൃശ്യ ചിത്രങ്ങള്‍ മക്ക ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു

ഹജ്ജ് തീര്‍ത്ഥാടനത്തിന് മുന്നോടിയായി വിപുലമായ ഗതാഗത സൗകര്യങ്ങളൊരുക്കി സൗദി അറേബ്യ. ഇത്തവണത്തെ ഹജ് സീസണില്‍ 33,000-ത്തിലധികം ബസുകളും 5,000 ടാക്‌സികളുമാണ് പൊതുഗതാഗത അതോറിറ്റി സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി മക്കയില്‍ അണിനിരത്തിയ 24,000 ബസുകളുടെ ആകാശദൃശ്യ ചിത്രങ്ങള്‍ മക്ക ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ പങ്കുവെച്ചു.

തീര്‍ത്ഥാടകര്‍ക്ക് സഞ്ചരിക്കാനായി വിവിധ നിറങ്ങളിലുള്ള 24,000 ബസുകള്‍ ഡിപ്പോകളിലായി സജ്ജമാക്കി അണിനിരത്തിയ ആകാശദൃശ്യ ചിത്രങ്ങള്‍ മക്ക ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഇത്തവണത്തെ ഹജ് സീസണില്‍ തീര്‍ത്ഥാടകരുടെ യാത്രാ സൗകര്യം പൂര്‍ണമായി ഉറപ്പാക്കുന്നതിനായി ആകെ 33,000-ത്തിലധികം ബസുകളും 5,000 ടാക്‌സികളുമാണ് പൊതുഗതാഗത അതോറിറ്റി രംഗത്തിറക്കുന്നത്. 

രാജ്യത്തെ വിവിധ നഗരങ്ങളെയും തുറമുഖങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ച് 32 റൂട്ടുകളിലായി 139 ഇന്റര്‍സിറ്റി ബസുകള്‍ ഈ പദ്ധതിയുടെ ഭാഗമായി സര്‍വീസ് നടത്തും. ആഴ്ചയില്‍ 1,139-ലധികം സര്‍വീസുകളാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്. ഏകീകൃത പ്രവര്‍ത്തന സംവിധാനത്തിന് കീഴില്‍ കൃത്യമായ നിയന്ത്രണ-പരിപാലന മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഈ വാഹനങ്ങളുടെ സര്‍വീസ്. നിശ്ചിത നിരക്കുകളില്‍ സുരക്ഷിതമായ ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിലൂടെ മക്കയിലെ പ്രധാന സ്ഥലങ്ങളിലും വിശുദ്ധ കേന്ദ്രങ്ങളിലും തീര്‍ഥാടകരുടെ യാത്രാ നീക്കം കൂടുതല്‍ സുഗമമാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.