ഒമാനിലെ പ്രധാന എണ്ണ ടെര്‍മിനലില്‍ വന്‍ സ്‌ഫോടനം; ഡ്രോണ്‍ ആക്രമണമെന്ന് സംശയം
ഒമാനിലെ പ്രധാന എണ്ണ ടെര്‍മിനലില്‍ വന്‍ സ്‌ഫോടനം; ഡ്രോണ്‍ ആക്രമണമെന്ന് സംശയം
സ്‌ഫോടനത്തെ തുടര്‍ന്ന് ഈ ടെര്‍മിനലില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ കയറ്റുമതിയും വിതരണവും ഒമാന്‍ താല്ക്കാലികമായി നിര്‍ത്തിവെച്ചു. വെള്ളിയാഴ്ചയാണ് ഈ വിവരം പുറത്തുവന്നത്.
ഏറ്റവും പ്രധാനപ്പെട്ട എണ്ണ ടെര്‍മിനലുകളിലൊന്നായ 'മിന അല്‍ ഫഹല്‍'ടെര്‍മിനലിന് സമീപം വന്‍ സ്‌ഫോടനം.
ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ടെര്‍മിനലുകളിലൊന്നായ 'മിന അല്‍ ഫഹല്‍'ടെര്‍മിനലിന് സമീപം വന്‍ സ്‌ഫോടനം. സ്‌ഫോടനത്തെ തുടര്‍ന്ന് ഈ ടെര്‍മിനലില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ കയറ്റുമതിയും വിതരണവും ഒമാന്‍ താല്ക്കാലികമായി നിര്‍ത്തിവെച്ചു. വെള്ളിയാഴ്ചയാണ് ഈ വിവരം പുറത്തുവന്നത്.
കടലില്‍ നിന്നും കപ്പലുകളിലേക്ക് എണ്ണ നിറയ്ക്കാന്‍ ഉപയോഗിക്കുന്ന സുപ്രധാന സംവിധാനമായ സിംഗിള്‍-ബോയ് മൂറിങ് ബെര്‍ത്തുകള്‍ക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. എസ്ബിഎം 1, എസ്ബിഎം 2 എന്നീ ബെര്‍ത്തുകള്‍ക്കിടയിലാണ് സ്‌ഫോടനം നടന്നതെന്ന് ഈ രംഗവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഈ അട്ടിമറി നീക്കം കൃത്യമായി ഏത് സമയത്താണ് നടന്നതെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.