പ്രവാസികള്‍ക്ക് തുടര്‍ച്ചയായി ആറു മാസത്തിലധികം മറ്റ് രാജ്യങ്ങളില്‍ തുടരാന്‍ സാധിക്കില്ല ; പുതിയ ചട്ടം പ്രഖ്യാപിച്ച് കുവൈത്ത്
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പരമാവധി നാലു മാസം വരെ മാത്രമേ തുടര്‍ച്ചയായി കുവൈത്തിന് പുറത്ത് കഴിയാന്‍ സാധിക്കൂ.
Dec 31, 2025, 14:28 IST
കുവൈത്തില്‍ വീസയുള്ള പ്രവാസിക്ക് രാജ്യത്തിന് പുറത്ത് തുടര്‍ച്ചയായി ആറു മാസത്തിലധികം തങ്ങാന്‍ സാധിക്കില്ല.
കുവൈത്തിലെ പ്രവാസികള്‍ക്ക് ഇനി മുതല്‍ തുടര്‍ച്ചയായി ആറു മാസത്തിലധികം വിദേശത്ത് നില്‍ക്കാന്‍ സാധിക്കില്ല. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് പുതിയ ചട്ടം പ്രഖ്യാപിച്ചത്. പുതിയ ചട്ടം അനുസരിച്ച് കുവൈത്തില്‍ വീസയുള്ള പ്രവാസിക്ക് രാജ്യത്തിന് പുറത്ത് തുടര്‍ച്ചയായി ആറു മാസത്തിലധികം തങ്ങാന്‍ സാധിക്കില്ല.
അതേസമയം കുവൈത്തി പൗരന്മാരുടെ വിദേശികളുമായുള്ള വിവാഹ ബന്ധത്തില്‍ ജനിച്ച കുവൈത്ത് പൗരത്വം ലഭിക്കാത്ത മക്കള്‍, പ്രോപ്പര്‍ട്ടി ഉടമകള്‍, വിദേശ നിക്ഷേപകര്‍ എന്നിവര്‍ക്ക് ആറു മാസ പരിധി ബാധകമല്ല. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പരമാവധി നാലു മാസം വരെ മാത്രമേ തുടര്‍ച്ചയായി കുവൈത്തിന് പുറത്ത് കഴിയാന്‍ സാധിക്കൂ. സ്‌പോണ്‍സര്‍ പ്രത്യേക അപേക്ഷ നല്‍കിയാല്‍ ഇതു നീട്ടാം.