ദുബായില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ഞായറാഴ്ച കൂട്ടുകാര്‍ക്കൊപ്പം ബാറ്റ് ചെയ്യുന്നതിനിടെ സഫ്വാന്‍ പെട്ടെന്ന് പിച്ചില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ക്രിക്കറ്റ് കളിക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ദുബായില്‍ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ചയാണ് സംഭവം. കര്‍ണാടകയിലെ ഭട്കല്‍ സ്വദേശിയും കഴിഞ്ഞ 15 വര്‍ഷമായി യുഎഇയില്‍ പ്രവാസിയുമായ മുഹമ്മദ് സഫ്വാന്‍ ഷാനു (38) ആണ് മരണപ്പെട്ടത്. മകനെ അവസാനമായി കാണുന്നതിനായി മാതാപിതാക്കള്‍ ദുബായില്‍ എത്തിയിരുന്നു. അല്‍ ഖുസൈസ് ശ്മശാനത്തില്‍ തിങ്കളാഴ്ച അസര്‍ നമസ്‌കാരത്തിന് ശേഷം നടന്ന വിലാപയാത്രയിലും അന്തിമ കര്‍മ്മങ്ങളിലും നൂറുകണക്കിന് സുഹൃത്തുക്കളും പ്രവാസികളും പങ്കെടുത്തു.
ഞായറാഴ്ച കൂട്ടുകാര്‍ക്കൊപ്പം ബാറ്റ് ചെയ്യുന്നതിനിടെ സഫ്വാന്‍ പെട്ടെന്ന് പിച്ചില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.