മസ്‌കറ്റില്‍ പൊതുമര്യാദാ ലംഘനക്കേസില്‍ പ്രവാസി വനിതകള്‍ അറസ്റ്റില്‍
മസ്‌കറ്റില്‍ പൊതുമര്യാദാ ലംഘനക്കേസില്‍ പ്രവാസി വനിതകള്‍ അറസ്റ്റില്‍
അറസ്റ്റിലായവരില്‍ ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വനിതകളാണുള്ളതെന്ന് പൊലീസ് അറിയിച്ചു.
Aug 7, 2026, 14:33 IST
മസ്‌കത്ത് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നടപടി.
ഒമാനിലെ മസ്‌കത്തില്‍ പൊതുമര്യാദാ ലംഘനം, അനുചിതമായ വസ്ത്രധാരണം, വിദേശികളുടെ താമസ നിയമങ്ങള്‍ ലംഘിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി നിരവധി പ്രവാസി വനിതകളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മസ്‌കത്ത് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നടപടി.
അറസ്റ്റിലായവരില്‍ ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വനിതകളാണുള്ളതെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.