ബഹ്‌റൈനില്‍ പ്രവാസി യുവാവ് കടലില്‍ ചാടി ജീവനൊടുക്കി

യുവാവ് ഏഷ്യക്കാരനാണെന്ന് മാത്രമാണ് അധികൃതര്‍ വെളിപ്പെടുത്തിയത്.

 

യുവാവ് പാലത്തില്‍ നിന്ന് കടലിലേക്ക് ചാടുന്നത് സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ സേര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ വിഭാഗം തിരച്ചില്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

പ്രവാസി യുവാവ് ബഹ്‌റൈനില്‍ കടലില്‍ ചാടി ജീവനൊടുക്കി. മനാമയിലെ ഷെയ്ഖ് ഹമദ് പാലത്തില്‍ നിന്നാണ് 35 കാരനായ യുവാവ് കടലിലേക്ക് ചാടിയത്. 
തീര സേനയും പൊലീസ് ഏവിയേഷന്‍ അധികൃതരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി.

യുവാവ് പാലത്തില്‍ നിന്ന് കടലിലേക്ക് ചാടുന്നത് സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ സേര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ വിഭാഗം തിരച്ചില്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവാവ് ഏഷ്യക്കാരനാണെന്ന് മാത്രമാണ് അധികൃതര്‍ വെളിപ്പെടുത്തിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.