പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

മുസഫ എമിറേറ്റ്‌സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി സ്‌കൂള്‍ സീനിയര്‍ സൂപ്പര്‍വൈസറായിരുന്നു.
 

പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. തിരുവല്ല സ്വദേശിനിയായ നിരണത്ത് ആനി സജി (56) ആണ് അബുദാബിയില്‍ മരിച്ചത്.

മുസഫ എമിറേറ്റ്‌സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി സ്‌കൂള്‍ സീനിയര്‍ സൂപ്പര്‍വൈസറായിരുന്നു. ഇതേ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ സജി ഉമ്മന്റെ ഭാര്യയാണ്. മക്കള്‍: സിന്‍സി, ഷിബിന്‍. മരുമകന്‍: മാത്യു വര്‍ഗീസ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.