പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു
25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം ഹറാസാത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
Mar 26, 2025, 13:13 IST

കുറച്ച് ദിവസങ്ങളായി അസുഖബാധിതനായി ജിദ്ദ അല്‍ അന്തലൂസിയ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് നിരന്നപറമ്പ് സ്വദേശി തോരന്‍ ഷൗക്കത്ത് (54) ജിദ്ദയില്‍ മരിച്ചു. കുറച്ച് ദിവസങ്ങളായി അസുഖബാധിതനായി ജിദ്ദ അല്‍ അന്തലൂസിയ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം ഹറാസാത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ബുഷ്‌റ, മക്കള്‍: സഫാ തെസ്‌നി, സഫ്വാന്‍, സൗബാന്‍. മരുമകന്‍: യൂനുസ് ഒതുക്കുങ്ങല്‍.
മൃതദേഹം നാട്ടില്‍ കൊണ്ടുപോയി ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു