റസിഡന്‍ഷ്യല്‍ മേഖലകളില്‍ അമിത ശബ്ദം ; 1630 വാഹനങ്ങള്‍ പിടിച്ചെടുത്ത് ദുബായ് പൊലീസ്

രാത്രികാലങ്ങളില്‍ താമസക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിക്കുന്നത് തടയാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമാണ് പരിശോധന ശക്തമാക്കിയത്.

 

അമിത ശബ്ദമുണ്ടാക്കിയതിന് 2045 നിയമ ലംഘനങ്ങളും 333 വാഹനങ്ങളും പിടിച്ചെടുത്തു.

റസിഡന്‍ഷ്യല്‍ മേഖലകളില്‍ അനാവശ്യമായി അമിത ശബ്ദമുണ്ടാക്കുകയും അനുമതിയില്ലാതെ മാറ്റങ്ങള്‍ വരുത്തുകയും ചെയ്ത വാഹനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി ദുബായ് പൊലീസ്. ഈ വര്‍ഷം ആദ്യ ഒമ്പത് മാസത്തിനിടെ 7735 ഗതാഗത നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായും 1630 വാഹനങ്ങള്‍ പിടിച്ചെടുത്തതായും അധികൃതര്‍ അറിയിച്ചു.


അമിത ശബ്ദമുണ്ടാക്കിയതിന് 2045 നിയമ ലംഘനങ്ങളും 333 വാഹനങ്ങളും പിടിച്ചെടുത്തു. എഞ്ചിനിലോ ബോഡിയിലോ അനുമതിയില്ലാതെ മാറ്റങ്ങള്‍ വരുത്തിയതിന് 5690 നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 1297 വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു. 


രാത്രികാലങ്ങളില്‍ താമസക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിക്കുന്നത് തടയാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമാണ് പരിശോധന ശക്തമാക്കിയത്.