ഇത്തിഹാദ് റെയില്‍ രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്നു

 

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇത്തിഹാദ് പാസഞ്ചര്‍ ട്രെയിന്‍ യാഥാര്‍ത്ഥ്യമായത്.

 

പുതിയ മാറ്റം വിവിധ പ്രദേശങ്ങളില്‍ വാടക നിരക്ക് ഉയരുന്നതിനും ഇടയാക്കും.

യുഎഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയില്‍ രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്നു. റെയില്‍വേ ശൃംഖല യാഥാര്‍ത്ഥ്യമായതോടെ വരും നാളുകളില്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സമീപമുള്ള താമസസ്ഥലങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുമെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ കണക്കുകൂട്ടല്‍. പുതിയ മാറ്റം വിവിധ പ്രദേശങ്ങളില്‍ വാടക നിരക്ക് ഉയരുന്നതിനും ഇടയാക്കും.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇത്തിഹാദ് പാസഞ്ചര്‍ ട്രെയിന്‍ യാഥാര്‍ത്ഥ്യമായത്. ദുബായ് - അബുദാബി ട്രെയിന്‍ സര്‍വീസിന് തുടക്കം കുറിച്ചതോടെ ഇരു എമിറേറ്റുകള്‍ക്കുമിടയിലുള്ള യാത്ര കൂടുതല്‍ എളുപ്പമായിട്ടുണ്ട്. ഇതോടെ വീടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ മികച്ച യാത്രാസൗകര്യവും റെയില്‍ കണക്ടിവിറ്റിയും പ്രധാന ഘടകമായി മാറുകയാണ്. നിലവില്‍ മുഹമ്മദ് ബിന്‍ സായിദ് സിറ്റി ഉള്‍പ്പെടെയുള്ള സ്റ്റേഷന്‍ പരിസരങ്ങളില്‍ വീടുകള്‍ അന്വേഷിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്.

അബുദാബിക്കും ദുബായിക്കും ഇടയില്‍ ദിവസേന പത്ത് സര്‍വീസുകളാണ് ഇത്തിഹാദ് നടത്തുന്നത്. ഒരു മണിക്കൂര്‍ മാത്രമാണ് ഇരു എമിറേറ്റുകള്‍ക്കുമിടയിലെ യാത്രാസമയം.