പുതുവർഷ സമ്മാനം പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്സും ഇൻഡിഗോയും : ടിക്കറ്റ് നിരക്കിൽ വൻ ഇളവ് 

 

അബുദാബി ∙ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരമൊരുക്കി യാത്രക്കാർക്കു പുതുവർഷ സമ്മാനം പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്സും ഇൻഡിഗോയും. ടിക്കറ്റ് നിരക്കിൽ വൻ ഇളവാണ് ഇൻഡിഗോ പ്രഖ്യാപിച്ചതെങ്കിൽ 35 ശതമാനം വരെ ഇളവുമായി ഇത്തിഹാദും രംഗത്തുണ്ട്.

ഇൻഡിഗോ പ്രഖ്യാപിച്ച നിരക്കിളവ് (ബ്ലാക്ക് ഫ്രൈഡേ) പ്രകാരം ഇന്നലെ മുതൽ 28നകം ടിക്കറ്റ് എടുക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. ഈ വിമാന ടിക്കറ്റിൽ ജനുവരി 7 മുതൽ ജൂൺ 30 വരെ യാത്ര ചെയ്യാം.

ഇത്തിഹാദ് എയർവേയ്സിൽ ഈ മാസം 30 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണു ടിക്കറ്റ് നിരക്കിൽ 35 ശതമാനം ഇളവ് (വൈറ്റ് ഫ്രൈഡേ സെയിൽ) ലഭിക്കുക. ഈ ടിക്കറ്റ് ഉപയോഗിച്ചു ജനുവരി 13 മുതൽ ജൂൺ 24 വരെ യാത്ര ചെയ്യാം.