കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ ലൈസന്‍സിങ് ചട്ടങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 2,500 ദിനാര്‍ വരെ പിഴ

സിആര്‍ ഇല്ലാതെ സ്ഥാപനം നടത്തുക, അടച്ചുപൂട്ടല്‍ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തിക്കുക എന്നിവയ്ക്ക് 500 ദിനാറാണ് പിഴ.

 

ഉടമസ്ഥാവകാശം മറച്ചുവെക്കുക, തെറ്റായ വിവരങ്ങള്‍ നല്‍കുക, നികുതി തിരിച്ചറിയല്‍ നമ്പറുമായി (ടി.ഐ.എന്‍) ബന്ധപ്പെട്ട വ്യവസ്ഥകള്‍ ലംഘിക്കുക തുടങ്ങിയ ഗുരുതര നിയമലംഘനങ്ങള്‍ക്ക് 2,500 ദിനാര്‍ വരെ പിഴ ചുമത്തും.

ബഹ്‌റൈനില്‍ സ്ഥാപനങ്ങള്‍ തുടങ്ങുവാന്‍ വേണ്ട അനുമതി ആയ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ (സിആര്‍) ലൈസന്‍സിങ് ചട്ടങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 2,500 ദിനാര്‍ വരെ ഭരണപരമായ പിഴ ചുമത്താന്‍ പുതിയ ഉത്തരവ്. വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്‌റുവാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉടമസ്ഥാവകാശം മറച്ചുവെക്കുക, തെറ്റായ വിവരങ്ങള്‍ നല്‍കുക, നികുതി തിരിച്ചറിയല്‍ നമ്പറുമായി (ടി.ഐ.എന്‍) ബന്ധപ്പെട്ട വ്യവസ്ഥകള്‍ ലംഘിക്കുക തുടങ്ങിയ ഗുരുതര നിയമലംഘനങ്ങള്‍ക്ക് 2,500 ദിനാര്‍ വരെ പിഴ ചുമത്തും.

സിആര്‍ ഇല്ലാതെ സ്ഥാപനം നടത്തുക, അടച്ചുപൂട്ടല്‍ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തിക്കുക എന്നിവയ്ക്ക് 500 ദിനാറാണ് പിഴ. ലൈസന്‍സ് നമ്പറില്‍ കൃത്രിമം കാണിച്ചാല്‍ 200 ദിനാറും, ലൈസന്‍സില്ലാതെ അനുബന്ധ ബിസിനസ് നടത്തിയാല്‍ 100 ദിനാറും പിഴ നല്‍കണം. രജിസ്റ്റര്‍ ചെയ്ത വിലാസത്തിന് പുറത്തു പ്രവര്‍ത്തിക്കുക, ആവശ്യപ്പെട്ട രേഖകള്‍ സമയത്ത് സമര്‍പ്പിക്കാതിരിക്കുക, സിആര്‍ സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കും പിഴയുണ്ട്.