പ്രതിസന്ധിക്കിടയിലും ജീവനക്കാര്‍ വമ്പന്‍ ബോണസ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

2025-2026 സാമ്പത്തിക വര്‍ഷത്തിലെ റെക്കോര്‍ഡ് പ്രകടനത്തിന്റെ ഭാഗമായിട്ടാണ് പ്രഖ്യാപനം.

 

20 ആഴ്ചത്തെ ശമ്പളമാണ് ഇത്തവണ ബോണസ് ആയി നല്‍കുക.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ള പ്രതിസന്ധിക്കിടയിലും ജീവനക്കാര്‍ വമ്പന്‍ ബോണസ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. 20 ആഴ്ചത്തെ ശമ്പളമാണ് ഇത്തവണ ബോണസ് ആയി നല്‍കുക. 2025-2026 സാമ്പത്തിക വര്‍ഷത്തിലെ റെക്കോര്‍ഡ് പ്രകടനത്തിന്റെ ഭാഗമായിട്ടാണ് പ്രഖ്യാപനം.

ജീവനക്കാര്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ എന്നും മുന്നിലാണ് ദുബായുടെ മുന്‍നിര വിമാന കമ്പനിയായ എമിറേറ്റ്സ് എയര്‍ലൈന്‍സ്. കഴിഞ്ഞ വര്‍ഷത്തെ റെക്കോഡ് പ്രകടനത്തിന്റെയും നേട്ടത്തിന്റെയും ഭാഗമായി ജീവനക്കാര്‍ക്ക് 20 ആഴ്ചത്തെ ശമ്പളം ഇത്തവണ ബോണസ് ആയി നല്‍കാനാണ് തീരുമാനം. എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സാഈദ് അല്‍ മക്തൂം ജീവനക്കാര്‍ക്ക് അയച്ച കത്തിലൂടെയാണ് ബോണസ് വിവരം അറിയിച്ചത്.

2026 മാര്‍ച്ച് ഓര്‍മയിലേക്ക് മറയുമെങ്കിലും നിങ്ങളുടെ ധൈര്യവും അസാധാരണമായ പ്രതിരോധശേഷിയും ഞങ്ങള്‍ ഒരിക്കലും മറക്കില്ല എന്ന് ചെയര്‍മാന്റെ സന്ദേശത്തില്‍ പറയുന്നു. ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണവും വെല്ലുവിളി നിറഞ്ഞതുമായ കാലഘട്ടത്തില്‍ പ്രതിബദ്ധതയോടെയും ആവേശത്തോടെയും ജോലിക്കായി ഹാജരായ നിങ്ങളോട് എന്നും കടപ്പാടുണ്ടാകുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. ടാക്‌സ് ഉള്‍പ്പെടെ 24.4 ബില്യണ്‍ ദിര്‍ഹമാണ് എമിറേറ്റസിന്റെ കഴിഞ്ഞ വര്‍ഷത്തെ ലാഭം.