ഒമാന് ആശംസ നേര്‍ന്ന് അമീര്‍
നവംബര്‍18 ശനിയാഴ്ചയാണ് ഒമാന്‍ ദേശീയ ദിനമായി ആഘോഷിക്കുന്നത്.
Nov 18, 2023, 13:48 IST
ദേശീയ ദിനം ആഘോഷിക്കുന്ന സൗഹൃദ രാഷ്ട്രമായ ഒമാന് ആശംസ നേര്‍ന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ് അല്‍ഥാനി. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന് അമീര്‍ ഖത്തറിന്റെ ആശംസാ സന്ദേശം അയച്ചു. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ഥാനി എന്നിവരും ഒമാന്‍ സുല്‍ത്താന് ആശംസകള്‍ നേര്‍ന്നു.
നവംബര്‍18 ശനിയാഴ്ചയാണ് ഒമാന്‍ ദേശീയ ദിനമായി ആഘോഷിക്കുന്നത്.