കുവൈത്ത് എയര്‍പോര്‍ട്ട് ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് സ്ഥാനപതി

13 ഇന്ത്യന്‍ പൗരന്മാരില്‍ 9 പേര്‍ സുഖം പ്രാപിച്ച് ഇതിനകം ആശുപത്രി വിട്ടതായി അധികൃതര്‍ അറിയിച്ചു.

 

പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ചറിഞ്ഞ സ്ഥാനപതി ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്നുള്ള എല്ലാവിധ പിന്തുണയും ആവശ്യമായ സഹായങ്ങളും അവര്‍ക്ക് ഉറപ്പുനല്‍കി.

ജൂണ്‍ മൂന്നിന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ജാബര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരെ കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി പരമിത ത്രിപാഠി സന്ദര്‍ശിച്ചു.

പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ചറിഞ്ഞ സ്ഥാനപതി ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്നുള്ള എല്ലാവിധ പിന്തുണയും ആവശ്യമായ സഹായങ്ങളും അവര്‍ക്ക് ഉറപ്പുനല്‍കി. ആക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട 13 ഇന്ത്യന്‍ പൗരന്മാരില്‍ 9 പേര്‍ സുഖം പ്രാപിച്ച് ഇതിനകം ആശുപത്രി വിട്ടതായി അധികൃതര്‍ അറിയിച്ചു.