കുവൈറ്റില്‍ യോഗ്യരായ പ്രവാസികള്‍ക്ക് ദീര്‍ഘകാല താമസാനുമതി ലഭിക്കും

ചില പ്രത്യേക വിഭാഗത്തിലുള്ള പ്രവാസികള്‍ക്ക് നിബന്ധനകള്‍ പാലിച്ച് 10 വര്‍ഷം വരെയുള്ള താമസാനുമതി ലഭിക്കും.

 

യോഗ്യരായ പ്രവാസികള്‍ക്ക് 10 വര്‍ഷം വരെയോ 15 വര്‍ഷം വരെയോ ഉള്ള ദീര്‍ഘകാല താമസാനുമതി ലഭിക്കും.

കുവൈറ്റ് സര്‍ക്കാര്‍ പ്രവാസികളുടെ താമസാനുമതി ചട്ടങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. ഇനി മുതല്‍ യോഗ്യരായ പ്രവാസികള്‍ക്ക് 10 വര്‍ഷം വരെയോ 15 വര്‍ഷം വരെയോ ഉള്ള ദീര്‍ഘകാല താമസാനുമതി ലഭിക്കും.
സാധാരണ താമസാനുമതി അഞ്ചു വര്‍ഷം വരെയാണ് നല്‍കുന്നത്. എന്നാല്‍, ചില പ്രത്യേക വിഭാഗത്തിലുള്ള പ്രവാസികള്‍ക്ക് നിബന്ധനകള്‍ പാലിച്ച് 10 വര്‍ഷം വരെയുള്ള താമസാനുമതി ലഭിക്കും.
ഏറ്റവും കൂടുതല്‍ കാലയളവ്, അതായത് 15 വര്‍ഷം വരെയുള്ള താമസാനുമതി, വിദേശ നിക്ഷേപകര്‍ക്കാണ് നല്‍കുന്നത്. 2013 ലെ വിദേശ മൂലധന നിക്ഷേപ നിയമം  അനുസരിച്ചുള്ള നിബന്ധനകളും മന്ത്രിസഭ നിശ്ചയിക്കുന്ന മറ്റ് മാനദണ്ഡങ്ങളും ഇവര്‍ പാലിക്കണം. ഇത് ഉയര്‍ന്ന മൂല്യമുള്ള നിക്ഷേപകരെ രാജ്യത്ത് ദീര്‍ഘകാലം തുടരാന്‍ പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.


ഇതുകൂടാതെ, മറ്റ് ചില വിഭാഗങ്ങള്‍ക്കും ദീര്‍ഘകാല താമസാനുമതിക്ക് അര്‍ഹതയുണ്ട്. കുവൈത്തി പൗരന്മാരുടെ കുട്ടികള്‍, കുവൈറ്റില്‍ വസ്തുവകകള്‍ ഉള്ള പ്രവാസികള്‍ എന്നിവര്‍ക്ക് ഇതില്‍ ഉള്‍പ്പെടുന്നു

താമസാനുമതി പുതുക്കാനും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനും പുതിയ ചട്ടങ്ങളില്‍ വ്യവസ്ഥയുണ്ട്. താമസാനുമതി അപേക്ഷിക്കുമ്പോഴും പുതുക്കുമ്പോഴും അല്ലെങ്കില്‍ പുതിയ തൊഴിലുടമയിലേക്കോ സ്‌പോണ്‍സറിലേക്കോ മാറ്റുമ്പോഴും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. ഈ ഇന്‍ഷുറന്‍സ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അംഗീകരിച്ചതും സ്‌പോണ്‍സര്‍ ചെയ്ത വ്യക്തിയുടെ പേരില്‍ ഉള്ളതും ആയിരിക്കണം. ഇന്‍ഷുറന്‍സ് കാലയളവ് കഴിയുന്നതോടെ താമസാനുമതിയും അവസാനിക്കും.