മരുഭൂമിയിലൂടെ 15 കിലോമീറ്റര്‍ തനിച്ചു നടന്ന് എട്ടുവയസ്സുകാരന്‍ ; തീവ്ര അന്വേഷണത്തില്‍ കണ്ടെത്തി
മരുഭൂമിയിലും ക്യാമ്പിങ് യാത്രകളിലും കുടുംബം ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Feb 3, 2026, 14:33 IST
എട്ടു വയസുകാരന്‍ മരുഭൂമിയിലൂടെ 15 കിലോമീറ്റര്‍ നടന്നു. എട്ടുമണിക്കൂര്‍ തിരച്ചില്‍ നടത്തിയാണ് കണ്ടെത്തിയതെന്ന് സിഡിഎഎ അറിയിച്ചു.
വടക്കന്‍ ശര്‍ഖിയയിലെ ബിദിയയില്‍ നിന്ന് കാണാതായ കുട്ടിയെ സുരക്ഷിതമായി കണ്ടെത്തി. ഒമാന്‍ പൊലീസും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയും നടത്തിയ തീവ്രമായ തിരച്ചിലിനൊടുവിലാണ് കാണാതായ കുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയത്.